Wednesday, November 25, 2015

ദൈവദശകം തുടർച്ച ...

(3)"അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ."

"അന്നം ബ്രഹ്മം ആണ്" എന്ന്  ഉപനിഷത്ത് പറയുന്നു.അന്നവും വസ്ത്രവും ഒരാളുടെ പ്രാധമീക ആവശ്യങ്ങൾ  ആണ്.അവ ലഭിക്കാതെയുള്ള അല്ലെങ്കിൽ ഉപേക്ഷിച്ച്ചുകൊണ്ടുള്ള ഒരു ആത്മീയതയും ഫലപ്രാപ്തിയിൽ എത്തുകയില്ല.കാരണം അന്നം ശാരീരിക ആരോഗ്യവസ്ഥയെയും വസ്ത്രം മാനസീക ആരോഗ്യവസ്ഥയെയും  സൂചിപ്പിക്കുന്നു.ഇതുരണ്ടും നിയത്രിക്കുന്നത് പരമാത്മ ബോധംതന്നെയാണ് .അവബോധമുള്ള ഒരു വ്യക്തിയിൽനിന്നെ  ഈ ആരോഗ്യങ്ങളെ നന്നായി നിലനിറുത്തുന്ന വാക്കുകളും പ്രവർത്തികളും  ഉണ്ടാവു.അയാള്ക്കുമാത്രമേ മേൽ പറഞ്ഞവക്ക് മുട്ടില്ലാതെ ജീവിക്കാൻ കഴിയു.പരമാത്മബോധത്തെ മറക്കാതെയുള്ള  പ്രവര്ത്തനങ്ങളിലൂടെയെ പരസ്പരം മനസ്സിലാക്കി പ്രവര്ത്തിക്കുവാൻ സാധിക്കുമ്പോൾ പ്രവർത്തന മേഖലയിലും വിജയമുണ്ടാകുന്നു .അപ്പോള്മാത്രമേ  ഒരുവന്റെ സാമ്പത്തിക നിലയും  സുരക്ഷിതമാകുന്നുള്ളൂ.അതിനാൽ  ഈശ്വരനോട് ഇങ്ങനെ പ്രാര്തിക്കുമ്പോൾ അദ്ദേഹം തിരിച്ചും ചില ചിട്ടകൾ സാത്വികമായ , പരസ്പര പൂരകങ്ങളായ പെരുമാറ്റങ്ങളുടെ ആവശ്യകത മുന്നോട്ടുവയ്ക്കുകയും (സ്വയം ) അതനുസരിച്ചുള്ള അച്ച്ച്ചടക്കത്തോടെയുള്ള ജീവിതം വിജയം നേടിത്തരികയും ചെയ്യും.ഇത് താനേ ഉള്ളിൽ  സംഭവിക്കുന്ന ഗുണകരമായ ഒരു മാറ്റമാണ്.ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കുന്നത് നൽകുന്നവരാണ്‌ .എടുക്കുന്ന സ്വാർഥമതികളല്ല .ഒരു നൽകുന്നവനാകുവാനും അതിലൂടെ ഔന്നത്യം നേടുന്നവനാകുകയും  ചെയ്യാൻ ഈ വരികൾ സഹായിക്കുന്നു.പക്ഷെ അത് ഒരു സ്വന്തം തീരുമാനമാണെങ്കിൽ പലപ്പോഴും വഴിതെറ്റി പോകാനുള്ള സാധ്യതയുണ്ട്.അതുകൊണ്ട് വിജയങ്ങളുടെ ഉടമസ്ഥത അഹമ്കാരത്ത്തോടെ ഏറ്റെടുക്കാതെ ,സ്വയം വിനീതനായി പരമാത്മബോധത്ത്തിൽ നിലനിൽക്കുവാൻ, വഴിതെറ്റി പോകാതിരിക്കുവാൻ  നിഷ്കളങ്കമായി സാധകൻ  പ്രാർഥിക്കുന്നു .
""ആഹാരം വസ്ത്രം മുതലായവ മുടങ്ങാതെ തന്ന് ഞങ്ങളെ അവിടുന്ന് രക്ഷിക്കുന്നു. അങ്ങനെ ഞങ്ങളെ സുഖികളാക്കി തീർക്കുന്ന അങ്ങൊരാൾ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവായ പ്രഭു ""--SREE
തുടരും...

LRead more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/


Sunday, November 22, 2015

ദൈവദശകം തുടർച്ച ...

(2) "ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം".

നമുക്ക് തൊട്ട്  എണ്ണാൻ കഴിയുന്നത്‌ ഈ കാണുന്ന പ്രപഞ്ചത്തെയാണ്. നാം ധ്യാനിക്കുമ്പോൾ നമ്മുടെ ബോധം ഈ തൊടാൻ കഴിയുന്ന പ്രപഞ്ച ത്തിലെ ഇന്ദ്രിയാനുഭവങ്ങളെ എല്ലാത്തിനെയും അതിവര്ത്തിച്ച്  നമ്മുടെ ഉള്ളിലുള്ള സ്വപ്നലോകവും കടന്ന്  അതിനടിയിലുള്ള സുഷുപ്തി സ്ഥാനത്തേക്ക് നമ്മുടെ ബോധത്തെ എത്തിക്കുമ്പോൾ .അവിടെ പ്രജ്ഞ അഥവാ ബോധം സ്ഥിരമാകുന്നു.ഈ അവസ്ഥയിൽ എത്തുന്നവരെ  ആണ് ഭഗവദ് ഗീതയിൽ "സ്ഥിതപ്രജ്ഞൻ" എന്ന് വിളിക്കുന്നത്‌.അവിടെ സങ്കൽപ്പങ്ങളെല്ലാം ഒടുങ്ങുകയും എല്ലാം ശാന്തമാവുകയും കാണുന്നവൻ  എന്ന  വ്യക്തിത്വമാകുന്ന അഹംബോധം ഇല്ലാതാവുകയും ദൃശ്യം അഥവാ കാണപ്പെടുന്നത് ഉള്ളിൽ  അവശേഷിക്കുകയും ചെയ്യുന്നു.അപ്പോൾ അവിടം ശൂന്യമാകുന്നു.കാരണം ഉള്ളിൽ  കാണപ്പെടുവാനായി  അവിടെ നാമരൂപങ്ങൾ ഒന്നുംതന്നെയില്ല.അപ്പോൾ ആ മഹാ ശൂന്യതയിൽ സൃഷ്ടിക്കു തുടക്കം കുറിക്കുന്ന അഥവാ മനസ്സിന് തുടക്കം കുറിക്കുന്ന ഒരു ചലനങ്ങളും ഉണ്ടാവുന്നില്ല .ഒരു ദൃക്കും  (നോട്ടം ) ഉണ്ടാവുന്നില്ല .കാരണം നോക്കുന്നവൻ  അവിടെ ഇല്ലതന്നെ.അവിടെ ഉള്ളം (മനസ്സ് ) ഒടുങ്ങുകയും അങ്ങനെ അതിനുള്ള ഊർജം  ലഭിക്കുന്ന സ്പന്ദനങ്ങൾ  നിലക്കുകയും ചെയ്യുന്നു .

നാം നോക്കുന്നതുകൊണ്ട് മാത്രമാണ് പ്രപഞ്ചം കാണപ്പെടുന്നത് . കാണുന്നതുകൊണ്ടാണ്  പ്രപഞ്ചം ഉള്ളതായി തോന്നുന്നത്. നാം അതിനെ നോക്കാത്തപ്പോൾ അത് നമ്മെ സംബന്ധിച്ചിടത്തോളം ഇല്ല.നാം ആഴത്തിലുള്ള ഉറക്കത്തിൽ ,സ്വപ്നത്തിൽ ഒന്നും ഈ പ്രപഞ്ചം നമ്മെ സംബന്ധിച്ചിടത്തോളം ഇല്ല.(മറ്റുള്ളവരുടെ അനുഭവത്തിനു ഇവിടെ ഒട്ടുംതന്നെ പ്രസക്തിയില്ല )എപ്പോഴാണോ നാം നമ്മുടെ അടിസ്ഥാന സ്വരൂപമായ ഉറക്കത്തിൽ നിന്നും ഉണർന്നു  നോക്കുന്നത് ,അപ്പോൾ മാത്രമേ  നമുക്കെല്ലാവർക്കും ഈ ലോകം നിലനിൽക്കുന്നുള്ളു .എന്നാൽ നമ്മളെല്ലാം ശാശ്വതമായി,നിത്യമായി ഉറങ്ങുന്നത്  ഈ ലോകത്തിനും  അടിസ്ഥാനമായ സത്യലോകത്തിലാണ്.അത് ഈശ്വരന്റെ പരമമായ സ്ഥാനമാണ് .നമ്മുടെ വ്യക്തിബോധത്തെ ഇവിടെയെത്തിച്ചു,  ഈ പരമാത്മബോധത്ത്തിൽ  അഥവാ ഈശ്വരനിൽ  ലയിപ്പിക്കുവാൻ  ഈ വരികളിലൂടെ സാധകൻ പരമാത്മാവിനോട് അപേക്ഷിക്കുന്നു . SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

Friday, November 20, 2015

ദൈവദശകം
കേരളത്തിന്റെ ആധുനിക  ആധ്യാത്മിക പരിഷ്കർത്താക്കളിൽ പ്രധാനിയായ ശ്രീനാരായണ ഗുരുദേവന്റെ "ദൈവദശകം" എന്നകൃതി ആത്മീയാന്വേഷകർക്ക് സത്യത്തിലേക്ക് വേഗം ലയിച്ചു ചേരുവാൻ  കഴിവ് നൽകുന്നു .ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല കേരളത്തിനു വെളിയിലും കൂടി വ്യാപിച്ച്ചിരുന്നെങ്കിൽ ഇന്ന് ബുദ്ധനെപോലെ ലോകം അറിയപ്പെടുന്ന ഋഷിയായി  അദ്ദേഹം അംഗീകരിക്കപ്പെട്ടെനെ .അദ്ദേഹത്തിനെ പോലുള്ള ബുദ്ധന്മാരുടെ ഓരോ വാക്കുകളിലും ആത്മസാക്ഷാത്കാര പരിവർത്ത്തിതമായ  അവബോധ ഊർജം   നിറഞ്ഞു തുളുമ്പുന്നത്‌ നമുക്ക് കാണാൻ കഴിയും.അതീവ ലളിതമെങ്കിലും അതി വിശാലമായ ഒരു ദാര്‍ശനിക തലം ഈ കൃതിയില്‍ കാണാന്‍ കഴിയും. ഇത് മറ്റൊരു അഭിനവ ഉപനിഷത്ത് തന്നെയാണ് എന്ന് പറയാൻ കഴിയും .അനുഷ്ടുപ്പ് വൃത്തത്തില്‍ ഉള്ള ഈ മഹത്തായ കൃതിയെ വ്യാഖ്യാനിക്കുവാൻ ആളല്ലെങ്കിലും കഴി യാവുന്ന രീതിയിൽ കൂട്ടുകാരുമായി ആ സന്തോഷം പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു.അസ്തിത്വത്തിനു മുന്നിൽ ക്ഷമാപണത്തോടെ ആരംഭിക്കട്ടെ. ശ്രീ ..

"(1)ദൈവമേ! കാത്തുകൊള്കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന് നീ ഭവാബ്ധിക്കോ-
രാവിവന്തോണി നിന്പദം."

 "ദൈവദശകം"  ഉപനിഷത്തുകളിലെ പോലെ പ്രാർഥനയാണ് .പ്രാർത്ഥന  ഒരുവനെ വിനീതനാക്കും .അഹംകാരിയല്ലാതെയാക്കാൻ  സഹായിക്കും.തനിക്കു മുകളിലായി തന്നെ നിയന്ത്രിച്ച്ചുകൊണ്ടിരിക്കുന്ന എന്തൊക്കെയോ ഉണ്ടെന്നു അറിയുന്നവനാണ് ബോധവാൻ.അയാൾക്കുമാത്രമേ  ജീവിതത്തിൽ ശ്രദ്ധ ഉണ്ടാവു.ഒരുവന്റെ ശ്രദ്ധ എങ്ങനെയോ അവൻ അതായിതീരുന്നു എന്ന് ഭഗവദ് ഗീത വ്യക്തമായി പറയുന്നു.തനിക്കു മീതെ തന്നെ നിയന്ത്രിക്കുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുവാൻ കഴിവുള്ള ആ അസ്തിത്വ ഊര്ജത്തിനോട് ..എളിമയോടെ അപേക്ഷിക്കുകയാണ് ഇവിടെ ."അല്ലയോ കരുണാമയനായ സൃഷ്ടാവേ ..ഞങ്ങളെ കയ് വിടാതെ  കാത്തുകൊള്ളുക..കാരണം ഈ സംസാര സാഗരത്തില്‍ പെട്ടുഴലുന്ന ഞങ്ങള്‍ക്ക് ആശ്രയമായ വലിയ ആവി കപ്പലാണ് ആ കാലടി. അതിനെ നിയന്ത്രിക്കുന്ന നാവികനും ആ ദൈവം തന്നെ".
ഒരുവൻ  തന്റെ അഹംബോധത്തെ അസ്തിത്വത്തിനു മുന്നിൽ  പൂർണമായ  വിശ്വാസത്തോടെ അടിയറവയ്ക്കുംപോൾ അയാൾ  തന്റെ ഉത്തരവാദിത്തങ്ങളേയും സമർപ്പിച്ചു  കഴിഞ്ഞു.അതായത് തന്റെ എല്ലാ  ഉത്കണ്ടളിൽനിന്നും ഭയങ്ങളിൽനിന്നും  ദുഖങ്ങളിൽ നിന്നും മോചിതനാവുന്നു.കാരണം  24 മണിക്കൂറും എന്റെ ശരീരത്തിൽ രക്തചംക്രമണം നടത്തുകയും എന്നെ ശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്ന എന്നെ സൃഷ്ടിച്ച ആ ഊര്ജത്ത്തിനു എന്റെ മുന്നോട്ടുള്ള  ഭാവിജീവിതവും വേണ്ട രീതിയിൽ കൊണ്ടുവരാൻ കഴിയും എന്നസത്യം അപ്പോൾ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ.അതോടെ  അഹംഭാവമായ എന്റെകാര്യത്തിലുള്ള അമിതമായ  ഉത്തരവാദിത്ത ബോധം എന്ന മാനസീകരോഗം അവസാനിക്കുന്നു.നാം കൂടുതൽകാലം  നിലകൊള്ളുന്ന സ്ഥലം ആണ് നമ്മുടെ യഥാർത്ഥ  വാസസ്ഥാനം .അതാകട്ടെ നമുക്കറിയില്ല താനും .അതായത് ജനിക്കുന്നതിനു മുൻപും  ആഴത്തിലുള്ള ഉറക്കത്തിലും മരിച്ച്ചശേഷവും  ഉള്ള അവസ്ഥയിൽ നാം എവിടെയായിരുന്നു എന്നറിയാവുന്ന നമ്മുടെ ഉടമസ്ഥന്  തന്നെ കാര്യങ്ങളുടെ നിയന്ത്രണം വിട്ടു കൊടുക്കുംപോൾ ,അതായത് നാം നമ്മെത്തന്നെ  വിട്ടു കൊടുക്കുംപോൾ നമ്മിൽ അഹംകാരരൂപത്തിൽ അടഞ്ഞിരുന്ന,തന്നെ ഈഷ്വരനിൽനിന്നും  അകറ്റിയ   മേല്മൂടി പൊട്ടി തുറക്കുകയും  ആനന്ദമാകുന്ന  ഊര്ജം തള്ളി പുറത്തേക്ക് വരികയും അവിടെ ഒരുവൻ ഉള്ളിൽ  സ്വയം ഈശ്വരനാണെന്ന സത്യം അനുഭവിക്കാൻ തുടങ്ങുകയും ചെയ്യുന്നു.അതോടെ അയാൾ  എല്ലാ ജീവിത ദുഖസാഗരങ്ങളുടെയും മറുകര താണ്ടി കഴിഞ്ഞിരിക്കുന്നു.ആ  ആവിക്കപ്പൽ ഈശ്വരന്റെ പാദങ്ങളിലുള്ള സമ്പൂർണ സമർപ്പണമാണ്‌ .ആ നാവികന്മാരുടെ നാവികന് പ്രണാമം...SREE
തുടരും...



ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ
സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ
(ഭഗവദ് ഗീത .)

ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.
Read more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/