ദൈവദശകം
കേരളത്തിന്റെ ആധുനിക ആധ്യാത്മിക പരിഷ്കർത്താക്കളിൽ പ്രധാനിയായ ശ്രീനാരായണ ഗുരുദേവന്റെ "ദൈവദശകം" എന്നകൃതി ആത്മീയാന്വേഷകർക്ക് സത്യത്തിലേക്ക് വേഗം ലയിച്ചു ചേരുവാൻ കഴിവ് നൽകുന്നു .ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല കേരളത്തിനു വെളിയിലും കൂടി വ്യാപിച്ച്ചിരുന്നെങ്കിൽ ഇന്ന് ബുദ്ധനെപോലെ ലോകം അറിയപ്പെടുന്ന ഋഷിയായി അദ്ദേഹം അംഗീകരിക്കപ്പെട്ടെനെ .അദ്ദേഹത്തിനെ പോലുള്ള ബുദ്ധന്മാരുടെ ഓരോ വാക്കുകളിലും ആത്മസാക്ഷാത്കാര പരിവർത്ത്തിതമായ അവബോധ ഊർജം നിറഞ്ഞു തുളുമ്പുന്നത് നമുക്ക് കാണാൻ കഴിയും.അതീവ ലളിതമെങ്കിലും അതി വിശാലമായ ഒരു ദാര്‍ശനിക തലം ഈ കൃതിയില്‍ കാണാന്‍ കഴിയും. ഇത് മറ്റൊരു അഭിനവ ഉപനിഷത്ത് തന്നെയാണ് എന്ന് പറയാൻ കഴിയും .അനുഷ്ടുപ്പ് വൃത്തത്തില്‍ ഉള്ള ഈ മഹത്തായ കൃതിയെ വ്യാഖ്യാനിക്കുവാൻ ആളല്ലെങ്കിലും കഴി യാവുന്ന രീതിയിൽ കൂട്ടുകാരുമായി ആ സന്തോഷം പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു.അസ്തിത്വത്തിനു മുന്നിൽ ക്ഷമാപണത്തോടെ ആരംഭിക്കട്ടെ. ശ്രീ .."(1)ദൈവമേ! കാത്തുകൊള്കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന് നീ ഭവാബ്ധിക്കോ-
രാവിവന്തോണി നിന്പദം."
"ദൈവദശകം" ഉപനിഷത്തുകളിലെ പോലെ പ്രാർഥനയാണ് .പ്രാർത്ഥന ഒരുവനെ വിനീതനാക്കും .അഹംകാരിയല്ലാതെയാക്കാൻ സഹായിക്കും.തനിക്കു മുകളിലായി തന്നെ നിയന്ത്രിച്ച്ചുകൊണ്ടിരിക്കുന്ന എന്തൊക്കെയോ ഉണ്ടെന്നു അറിയുന്നവനാണ് ബോധവാൻ.അയാൾക്കുമാത്രമേ ജീവിതത്തിൽ ശ്രദ്ധ ഉണ്ടാവു.ഒരുവന്റെ ശ്രദ്ധ എങ്ങനെയോ അവൻ അതായിതീരുന്നു എന്ന് ഭഗവദ് ഗീത വ്യക്തമായി പറയുന്നു.തനിക്കു മീതെ തന്നെ നിയന്ത്രിക്കുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുവാൻ കഴിവുള്ള ആ അസ്തിത്വ ഊര്ജത്തിനോട് ..എളിമയോടെ അപേക്ഷിക്കുകയാണ് ഇവിടെ ."അല്ലയോ കരുണാമയനായ സൃഷ്ടാവേ ..ഞങ്ങളെ കയ് വിടാതെ കാത്തുകൊള്ളുക..കാരണം ഈ സംസാര സാഗരത്തില്‍ പെട്ടുഴലുന്ന ഞങ്ങള്‍ക്ക് ആശ്രയമായ വലിയ ആവി കപ്പലാണ് ആ കാലടി. അതിനെ നിയന്ത്രിക്കുന്ന നാവികനും ആ ദൈവം തന്നെ".
ഒരുവൻ തന്റെ അഹംബോധത്തെ അസ്തിത്വത്തിനു മുന്നിൽ പൂർണമായ വിശ്വാസത്തോടെ അടിയറവയ്ക്കുംപോൾ അയാൾ തന്റെ ഉത്തരവാദിത്തങ്ങളേയും സമർപ്പിച്ചു കഴിഞ്ഞു.അതായത് തന്റെ എല്ലാ ഉത്കണ്ടളിൽനിന്നും ഭയങ്ങളിൽനിന്നും ദുഖങ്ങളിൽ നിന്നും മോചിതനാവുന്നു.കാരണം 24 മണിക്കൂറും എന്റെ ശരീരത്തിൽ രക്തചംക്രമണം നടത്തുകയും എന്നെ ശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്ന എന്നെ സൃഷ്ടിച്ച ആ ഊര്ജത്ത്തിനു എന്റെ മുന്നോട്ടുള്ള ഭാവിജീവിതവും വേണ്ട രീതിയിൽ കൊണ്ടുവരാൻ കഴിയും എന്നസത്യം അപ്പോൾ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ.അതോടെ അഹംഭാവമായ എന്റെകാര്യത്തിലുള്ള അമിതമായ ഉത്തരവാദിത്ത ബോധം എന്ന മാനസീകരോഗം അവസാനിക്കുന്നു.നാം കൂടുതൽകാലം നിലകൊള്ളുന്ന സ്ഥലം ആണ് നമ്മുടെ യഥാർത്ഥ വാസസ്ഥാനം .അതാകട്ടെ നമുക്കറിയില്ല താനും .അതായത് ജനിക്കുന്നതിനു മുൻപും ആഴത്തിലുള്ള ഉറക്കത്തിലും മരിച്ച്ചശേഷവും ഉള്ള അവസ്ഥയിൽ നാം എവിടെയായിരുന്നു എന്നറിയാവുന്ന നമ്മുടെ ഉടമസ്ഥന് തന്നെ കാര്യങ്ങളുടെ നിയന്ത്രണം വിട്ടു കൊടുക്കുംപോൾ ,അതായത് നാം നമ്മെത്തന്നെ വിട്ടു കൊടുക്കുംപോൾ നമ്മിൽ അഹംകാരരൂപത്തിൽ അടഞ്ഞിരുന്ന,തന്നെ ഈഷ്വരനിൽനിന്നും അകറ്റിയ മേല്മൂടി പൊട്ടി തുറക്കുകയും ആനന്ദമാകുന്ന ഊര്ജം തള്ളി പുറത്തേക്ക് വരികയും അവിടെ ഒരുവൻ ഉള്ളിൽ സ്വയം ഈശ്വരനാണെന്ന സത്യം അനുഭവിക്കാൻ തുടങ്ങുകയും ചെയ്യുന്നു.അതോടെ അയാൾ എല്ലാ ജീവിത ദുഖസാഗരങ്ങളുടെയും മറുകര താണ്ടി കഴിഞ്ഞിരിക്കുന്നു.ആ ആവിക്കപ്പൽ ഈശ്വരന്റെ പാദങ്ങളിലുള്ള സമ്പൂർണ സമർപ്പണമാണ് .ആ നാവികന്മാരുടെ നാവികന് പ്രണാമം...SREE
തുടരും...

ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണ ഘോരമകരാ ദുര്യോധനാവര്‍ത്തിനീ
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവര്‍ത്തകഃ കേശവഃ
(ഭഗവദ് ഗീത .)
ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.
Read more on Blog-
http://daivadasakamgurudevan.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:
Post a Comment