Tuesday, December 29, 2015

Visit for more details




ദൈവദശകം തുടർച്ച ...

(10)"ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."


ഈശ്വരന്റെ ജ്യോതിസ്സ്  അനുഭവപ്പെടുന്നത് വളരെ ആഴത്തിൽ ആകുന്നു.ആദ്യമായി ഉള്ളിലേക്ക് ശ്രദ്ധിക്കുന്ന സാധകൻ  കാണുന്നത്  തന്റെതന്നെ വാസനകളിൽ നിന്നും പൊങ്ങിവരുന്ന സങ്കൽപ്പ  സ്വപ്ന രൂപങ്ങൾ  ആണ്.എന്നാൽ അവയിൽ  പെട്ട് ഒലിച്ചു പോകാതെ ബോധപൂർവം  സാക്ഷിയായി സമർപ്പണത്തോടെ  നിലകൊള്ളുന്ന സാധകൻ  സാധന യിലൂടെ  കൂടുതൽ  തന്റെ  ആഴത്തിലേക്ക് പോകുമ്പോൾ  അവിടെ ശുദ്ധമായ ഇരുട്ടും അതിനു നടുവിൽ  ഒരു  ബോധ കേന്ദ്രവും അനുഭവിക്കുവാൻ തുടങ്ങുന്നു. സങ്കല്പ്പങ്ങളെയും വാസനകളെയും അതിജീവിച്ച ഈ അവസ്ഥയിൽ  പതുക്കെ തന്റെതന്നെ ഉള്ളിലെ വാസനാ ചക്രത്തിന്റെ  കെട്ടു പാടിൽ നിന്നും   മഹത്തായ സ്വാതന്ത്ര്യത്തിന്റെ  ജ്ഞാന സുഖം അനുഭവിക്കുവാൻ തുടങ്ങുന്നു.അപ്പോൾ  അയാളുടെ പ്രാർത്ഥന  തികച്ചും മറ്റൊരു മാനം കയ് വരിക്കുന്നു.അത് താൻ നിയന്ത്രിക്കാത്ത ധ്യാനം ആയി മാറിയിരിക്കുന്നു.ഈ ഭാഗത്തുള്ള ആഴത്തിലേക്കുള്ള  യാത്രയെ ആണ് സ്ഥിതപ്രജ്ഞത്വം  എന്ന് ഭഗവദ് ഗീത പറയുന്നത്.  ഇവിടുന്ന്  വീണ്ടും ആഴത്തിലെക്കുള്ള യാത്രയെ നിയന്ത്രിക്കുന്നത്‌ ആ ഒരു വ്യക്തിയല്ല .അതിന്റെ കടിഞ്ഞാണ്‍ സർവേശ്വരൻ ഏറ്റെടുത്തു കഴിഞ്ഞിരിക്കും.കാരണം വ്യക്തിബോധം ആ ആനന്ദ സമുദ്രത്തിലെ ഏറെ ആഴത്തിൽ   അലിഞ്ഞ്  ഇല്ലാതെയായി തുരീയ പരമാത്മ ബോധത്തിൽ ലയിച്ചു ചേര്ന്നിരിക്കുന്നു.എന്നാൽ അത് ഒരു നാശമല്ല ..പൂർണതയാണ് .എല്ലാ സങ്കൽപ്പങ്ങളും,  ഭയവിഹ്വലതകളും ,ദുഖങ്ങളും എരിഞ്ഞടങ്ങിയ പരമമായ സുഖത്തിന്റെ നിവാസ സ്ഥാനമാണ്  ധ്യാനത്തിന്റെ സുഗന്ധ പുഷ്പങ്ങൾ അനന്തമായി വിരിഞ്ഞുകൊണ്ടിരിക്കുന്ന അവിടെ എത്തിച്ചേരുന്ന ഒരു സാധകന്റെ ബാഹ്യ ബോധത്തിനു   ആന്തരീക പരമാത്മബോധവുമായി ഉള്ള   യോഗം സംഭവിക്കുന്നു.അപ്പോൾ പുറംലോകത്തെ എല്ലാ സമസ്യകളും സംശയങ്ങളും പൂര്ണമായും ദൂരീകരിക്കപ്പെടുന്നു .അയാൾ  ബാഹ്യലോകത്തും ആന്തരീക ലോകത്തും ഒരുപോലെ ശ്രീകൃഷ്ണനെ പോലെ ഒരു വിജയിയായി മാറുന്നു.മരണമില്ലാത്ത ആത്മാവിന്റെ നിവാസ സ്ഥാനമാണ്  തന്റെതന്നെ ഈ ആഴങ്ങൾ ..അനന്തമായ സുഖത്തിന്റെ,അതായത്   ആനന്ദത്തിന്റെ ശാശ്വത സ്ഥാനമാണ്  ഈശ്വരന്റെ ഈ ആഴത്തിലുള്ള  ഭാവം എന്ന് അപ്പോൾ ഒരു സാധകൻ  തിരിച്ചറിയുന്നു..അതിനാൽ അവിടത്തെ ശാന്തിയും സമാധാനവും ആനന്ദവും അനുഭവിക്കുവാനായി ഞങ്ങൾ പ്രാർഥിക്കുന്നു .അല്ലയോ ദൈവമേ .

"ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം." --SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

ദൈവദശകം തുടർച്ച ... (9)"ജയിക്കുക മഹാദേവ! ദീനാവനപരായണ! ജയിക്കുക ചിദാനന്ദ! ദയാസിന്ധോ! ജയിക്കക." ജയിക്കുക മഹാദേവ!////// എല്ലാ ദേവന്മാരുടെയും ദേവന്മാർ ആണ് മഹാദേവനായ അവിടുന്ന് .ദേവതകളും ദേവന്മാരും എല്ലാം മനുഷ്യന് ഉദ്ദിഷ്ട കാര്യങ്ങളെ നേടിയെടുക്കുവാൻ വേണ്ട ഊര്ജ രൂപങ്ങൾ മാത്രമാണെങ്കിൽ ,അല്ലെങ്കിൽ ആത്മസാക്ഷാത്കാര പാതയുടെ തുടക്കത്തിലെ ചവിട്ടുപടികൾ ആണെങ്കി ൽ ,പരമാത്മബോധം അഥവാ പരബ്രഹ്മ ഉപാസന നല്കുന്നത് പൂര്ണ മുക്തി എന്ന പരമ സാക്ഷാത്കാരമാണ്.അതുകൊണ്ടാണ് യോഗികൾ എത്തിച്ചേരുന്ന പരമപദം ആയ മഹാദേവൻ എന്ന അവസ്ഥയെ ഏറ്റവും ഉയർന്നതായി പറയുന്നത്. ////// ദീനാവനപരായണ! ജയിക്കുക ചിദാനന്ദ! ദയാസിന്ധോ! ജയിക്കക." /////// പലവിധത്തിലുള്ള ദീനങ്ങളിൽ പെട്ട് പീഡിതനായ മനുഷ്യർക്ക്‌ സെന്നോ സൂഫിസമൊ വേദാന്തമോ ഒന്നുംതന്നെ മനസ്സിലാകണമെന്നു നിർബന്ധമില്ല .അവന്റെ ആ അവസ്ഥയിൽനിന്നും അവനെ രക്ഷിക്കുവാൻ പൂര്ണമായ സമർപ്പണത്തോടെ ഉള്ളുരുകി നിറഞ്ഞ ഭക്തിയോടെ കൂപ്പുകയ്കളോടെ വിളിക്കുവാൻ കഴിഞ്ഞാൽ കേൾക്കെണ്ടവൻ ആ വിളികെൾക്കുകയും ദീനങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യും എന്ന് കാലത്തെ അതിജീവിച്ച് നിലനിൽക്കുന്ന സനാതന സംസ്കാരം തെളിയിക്കുന്നു.കാരണം അവൻ അങ്ങേയറ്റം കാരുണ്യവാനാണ്‌ . കാരുണ്യവും ആനന്ദവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു .നാം കാരുണ്യവാനാകുംപോൾ എളിമയും ആനന്ദ വും സ്വാഭാവികമായി വന്നുചേരുന്നു.അതായത് സമർപ്പണത്തിന്റെ പാരമ്യതയിൽ ഈശ്വരന്റെ ഗുണങ്ങൾ നമ്മിലും നിറയാൻ തുടങ്ങും .ആ പാരമ്യതയിൽ നാം ആ ആനന്ദമാകുന്ന ഈശ്വരീയതയിൽ ലയിക്കുവാൻ തുടങ്ങുന്നു.. ഈശ്വരനായി മാറുവാൻ തുടങ്ങുന്നു... അതിനാൽ ഞാൻ വീണ്ടും വീണ്ടും ഉറക്കെ പറഞ്ഞു കൊള്ളട്ടെ ""ജയിക്കുക മഹാദേവ! ദീനാവനപരായണ! ജയിക്കുക ചിദാനന്ദ! ദയാസിന്ധോ! ജയിക്കക." --SREE തുടരും... Read more on Blog- http://daivadasakamgurudevan.blogspot.in/ http://sreedharannamboothir.blogspot.in/ Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/


Friday, December 25, 2015

ദൈവദശകം തുടർച്ച ...

(8)"അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."

///// "അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം///////

അകം -പുറം  എന്നുള്ള വ്യത്യാസങ്ങൾ നമ്മുടെ ശരീരത്തിൽ നിന്ന് നോക്കുമ്പോൾ മാത്രം ഉള്ള തെറ്റിധാരണകൾ മാത്രമാണ്.ഉദാ :രസകരമായി വെറുതെ ചിന്തിച്ചാൽ ഒരു കുപ്പി ജലം എടുത്തു നാം കുടിക്കുമ്പോൾ അത് വയറ്റിനുള്ളിൽ  എന്ന് നാം പറയുന്നു.എന്നാൽ ആ ജലം  പലരൂപത്തിൽ ഒഴുകി ഇപ്പോൾ നമ്മുടെ കുപ്പിയിൽ എത്തിയിരിക്കുന്നു.അനാദിയായ അതിനെ സംബന്ധിച്ചു നാം തുലോം ക്ഷണികമായ ചെറിയ ഒരു ജീവി മാത്രമാണ്. പല രൂപമാറ്റ ത്തിലും നശിക്കാതെ അത് നിലകൊള്ളുന്നു.ചില ശാസ്ത്രജ്ഞന്മാർ പറയുന്നത് ഭൂമിയിലെ ജലം ഒട്ടുംതന്നെ കൂടുന്നോ കുറയുന്നോ ഇല്ല എന്നാണു.അപ്പോൾ ആ ജലം നശിക്കാതെ ഇരിക്കുന്നുഎന്ന് കരുതാം .പലരൂപത്തിൽ .ജലത്തിന്റെ  ഭാഗത്ത് നിന്ന് ചിന്തിച്ചാൽ പയ്പ്പിലൂടെ വന്ന അതിനു ഈ അകം പുറം ,തെക്ക് വടക്ക് മുകൾ  താഴെ എന്നൊന്നും ഇല്ലെന്നു കാണാം.ഇത്തരത്തിൽ വായുവിനും അങ്ങനെതന്നെ .സത്യം വലുതാണ് .നമുക്ക് മുൻപും  നമുക്ക് ശേഷവും ഇവയെല്ലാം ഇവിടെയുണ്ട് .അപ്പോൾ കൂടുതൽ കാലം സത്യമായി നിലനിൽക്കുന്ന  ഇവകളുടെ സമാഹാരമാണ്   ഈ ബ്രഹ്മാണ്ടം .അതിലെ വളരെ ചെറിയ ക്ഷണികമായ നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ അറിയുന്ന അകം-പുറം  എന്നുള്ള പരിമിതമായ അറിവുകളുടെ നിലനിൽപ്പ്‌  തികച്ചും വ്യവഹാരികമായി മാത്രം മാറുന്നതുകാണാം. ഇത് പുറത്തെ കഥ.എന്നാൽ അകത്തു അറിയപ്പെടുന്ന പരമാത്മബോധത്തെ സമാധിസ്ഥനായ സാധകൻ  എങ്ങും എവിടെയും ദർശിക്കാൻ  തുടങ്ങുമ്പോൾ ശരീരത്തിന്  അകത്തും പുറത്തും സർവേശ്വരൻ നിറഞ്ഞു നിൽക്കുന്നതായി  അനുഭവപ്പെടുമെന്ന് എല്ലാ ഋഷിമാരും  സാക്ഷ്യപ്പെടുത്തുന്നു.വെള്ളത്തിൽ മുങ്ങുന്ന കുടത്തിലെ വെള്ളവും പുറത്തെ വെള്ളവും രണ്ടായി കാണപ്പെടുന്നെങ്കിലും പൂർണമായി  മുങ്ങുമ്പോൾ അകവും പുറവും എന്ന് ഉള്ള വെള്ളത്തിന്റെ വ്യത്യാസങ്ങൾ ഇല്ലാതെയാകുന്നു.പരമാത്മസാക്ഷാത്കാരം നേടി ഈശ്വരന്റെ പദം  എങ്ങും ദർശിക്കുന്ന  സാധകനും ഇതുപോലെതന്നെ .
////// പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."
//////
ഇത്തരത്തിൽ സ്നേഹരൂപനായ ഈശ്വരന്റെ പ്രഭയിൽ മുങ്ങുന്ന ഒരുവനിൽ നിന്നും അളവറ്റ  കൃതജ്ഞത മാത്രമേ പുറത്തേക്ക് വരൂ.സർവ  അഹംകാരവും അസ്തമിക്കുന്നിടം ഈശ്വരന്റെ നിവാസ സ്ഥാനമാണ്.അവന്റെ സ്നേഹത്തിന്റെ  വലുപ്പം കണ്ടു ഒരു കൊച്ചു കുട്ടിയെപോലെ നിന്ന് കരഞ്ഞു കൊണ്ട് സ്തുതിക്കുവാൻ  മാത്രമേ സാധിക്കു .
"പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക.""....

  --SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ദൈവദശകം തുടർച്ച ...

(7) "നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."

///// നീ സത്യം ജ്ഞാനമാനന്ദം//////

സൃഷ്ടാവ് സത്യത്തിലൂടെ മാത്രം വെളിപ്പെടുന്നവൻ  ആണ് ..അവൻ നമ്മുടെ സങ്കൽപ്പങ്ങളിൽ തെളിയുന്നവൻ  അല്ല.സങ്കൽപ്പങ്ങളിലൂടെ തെളിയുന്നത് സത്യമാകാൻ തരമില്ല..ഈശ്വരനെ അറിയുകയാണ് വേണ്ടത്..സങ്കൽപ്പത്തിനെ  ചില മാർഗങ്ങളിൽ ഉപയോഗിക്കുന്നു എങ്കിലും അതിനെയും നിരോധിക്കുംപോൾ മാത്രമേ സത്യമായ ഈശ്വരനെ അനുഭവിക്കുവാൻ കഴിയുകയുള്ളൂ..ഉദാ :- സനാതന ധർമ്മത്തിലെ  ഉപാസന തന്നെയെടുക്കാം .ഇതിൽ ഉപാസന തന്നെ മൂന്നുവിധമാണ് ഉള്ളത് .ആദ്യത്തേത് സ്ഥൂലം ..അതായത് ബിംബങ്ങളെ ഉപയോഗിച്ചു സ്തൂലമായി നടത്തുന്ന പൂജകൾ .അതിലൂടെ മനസ്സിനെ  ബന്ധിച്ചു  കഴിഞ്ഞാൽ സൂക്ഷ്മത്തിലെക്കും അവിടന്ന് രൂപങ്ങളോ സങ്കൽപ്പങ്ങളോ   ഒട്ടുംതന്നെ ഇല്ലാത്ത ശുദ്ധ സത്യത്തിലേക്കും മാറപ്പെടുന്നു. ചുരുക്കത്തിൽ ഈ ഉപാസന കാരണോപാസന എന്ന  യഥാർത്ഥ  ഉപാസനയിലെക്കും മാറപ്പെടുന്നു .മാറപ്പെടണം .അതായത് ഉപാസന സങ്കല്പ്പരഹിതമായി  ക്രമേണ ശുദ്ധമായി മാറണം എന്നര്ഥം.അപ്പോൾ ആ സത്യ  ഉപാസനയിലൂടെ ജ്ഞാനം തെളിയുന്നു.അതായത് ഒരുതുള്ളി വെള്ളം സമുദ്രത്തിൽ നിന്നും എടുത്തു ടെസ്റ്റ് ചെയ്‌താൽ മുഴുവൻ സമുദ്രത്തിന്റെയും അടിസ്ഥാനം പിടികിട്ടുന്നതുപോലെ സത്യത്തിലൂടെ പരമാത്മ ബോധത്തെ അറിഞ്ഞാൽ എല്ലാത്തിന്റെയും അടിസ്ഥാന കാരണം ജ്ഞാന പ്രകാശമായി സ്വയം അറിയാൻ ക ഴിയുന്നു .ചോദ്യങ്ങൾ  അവസാനിക്കുന്നു.നമ്മുടെ ജീവിതംതന്നെ വലിയ ഒരു ഉത്തരം ആയി മാറപ്പെടുന്നു .

//////// നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയുംവേറ-
ല്ലോതും//////

എല്ലാ ആനന്ദത്തിന്റെയും ഉറവിടം നമ്മുടെ ഉള്ളിലെ ഈ പരമാത്മ ബോധമാണ്.എപ്പോഴൊക്കെ നാം അതുമായി ബന്ധപ്പെടുന്നുവോ അപ്പോഴൊക്കെ നാം അത്യാനന്ദം അനുഭവിക്കുന്നു.അതായത് നാം വർത്തമാനകാലത്തിൽ എപ്പോഴൊക്കെ എത്തിയോ അപ്പോഴൊക്കെ ഈശ്വരൻ ആനന്ദമായി അനുഭവപ്പെടുന്നു.
ഉദാ :- ഒരുവൻ  തന്റെ വീടിനായി 10 കൊല്ലം കഷ്ടപ്പെടുകയായിരുന്നു .അതായത് ഭാവിയിലെ വീട് സങ്കൽപ്പത്തിൽ  വച്ചുകൊണ്ട് വർത്തമാനകാലത്തിൽ ഒന്നും അനുഭവിക്കാതെ ജീവിക്കുന്നു.അതിനാൽ  സത്യവുമായി ബന്ധം ഉണ്ടാവുന്നില്ല.അവിടെ ആനന്ദവും ഇല്ലതന്നെ.എന്നാൽ ഒരുദിവസം അയാൾ വീട് വാങ്ങുന്നു .ഇപ്പോൾ ആ കയറി താമസിക്കാനുള്ള ആ ചടങ്ങിൽ അയാൾ  ഈശ്വരന്റെ പ്രതിരൂപമായ ആനന്ദത്തിൽ നിറഞ്ഞു കാണപ്പെടുന്നു.ഏവരോടും വലിയ സ്നേഹം .കാരണം കഴിഞ്ഞ 10 വർഷം തന്റെ ബോധത്തിന്റെ ഒരു അംശം വഴിപിരിഞ്ഞു ഭാവിയിലെ അപ്പോൾ തൊടാൻ കഴിയാത്ത ഒരു സങ്കൽപ്പ വീട്ടിൽ ഉറച്ചിരുന്നു.ഇപ്പോൾ  വീട് ലഭിക്കുക മൂലം ആതുവരെ വീടിന്റെ രൂപത്തിൽ സങ്കൽപ്പത്തിൽ വഴിപിരിഞ്ഞിരുന്ന ആ ബോധ ഭാഗമായ ഊര്ജ ഗതി തിരികെ വർത്തമാനകാലത്തിൽ,യാതാര്ത്യത്തിൽ വന്ന് ഉള്ളിലെ പരമാത്മ ബോധവുമായി "യോഗം " സംഭവിച്ചിരിക്കുന്നു.അപ്പോൾത്തന്നെ ധ്യാനമാകുന്ന ആ  ആനന്ദ വിസ്ഫോടനം സംഭവിക്കുന്നു.പക്ഷെ അടുത്ത  ദിവസം ആളൊഴിഞ്ഞ ആ പ്രഭാതത്തിൽ അയാൾ  ചിന്തിക്കുന്നു..ഈ കോളനിയിലെ കാറില്ലാത്ത ഏക വീട് എന്റെതാണ് .വീട് ഭൂതകാലമായി മാറിയിരിക്കുന്നു .തൽ സ്ഥാനത്ത് അയതാർത്യ മായ ഭാവിയിലെ കാറ് അടുത്ത 10 വർഷം  അപഹരിച്ചു കഴിഞ്ഞുവല്ലോ.ആനന്ദം ,ധ്യാനം ,ഈശ്വരൻ എല്ലാം നഷടമായി നിരവധി ജന്മ ചക്രങ്ങളിലേക്കു പതിക്കുന്നു.. എന്നാൽ  ആ ആനന്ദം സംഭവിക്കുമ്പോൾ ധ്യാനാത്മകമായി ഇന്ദ്രിയ നിയന്ത്രണ ത്തിലൂടെ ഉള്ളിലേക്ക് ശ്രദ്ധ തിരിക്കുന്ന സാധകനു ആ ആനന്ദത്തിന്റെ അളവറ്റ  സമ്പത്ത് തന്റെ തന്നെ   ഉള്ളിൽത്തന്നെ സദാ കണ്ടെത്താൻ കഴിയുന്നു..അവിടെ വർത്തമാനകാലം  മാത്രമേ ഉണ്ടാവുകയുള്ളൂ.അതുകൊണ്ടുതന്നെ സമയം എന്ന കാര്യത്തെ സൃഷ്ടിക്കുന്ന ഭൂതവും ഭാവിയും ഇല്ലാതെയാകുന്നു.അതായത് ക്രിസ്തു പറഞ്ഞതുപോലെ ആ ആനന്ദലൊകമായ  ,ഈശ്വരന്റെ നിവാസ സ്ഥാനമായ ദയ്‍വ രാജ്യത്തിൽ സമയം എന്നത് ഇല്ലാതെയാകുന്നു .എല്ലാം ഒന്നാകുന്നു.
///////  വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."///////

ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന ,സ്തുതിച്ചുകൊണ്ടിരിക്കുന്ന എന്റെ ഈ ശബ്ദവും അല്ലയോ ഈശ്വരാ നീതന്നെയാണ് .ആദിയിൽ വചനമുണ്ടായി ..ശബ്ദങ്ങളുടെ ശബ്ദമായ സെന്നിന്റെ ആ ഒറ്റക്കയ്യടി നാദമായ ഒംകാരനാദവും   നീതന്നെയാണ്.പരായിലൂടെ(മൂലാധാരം ) തുടങ്ങി പശ്യന്തി യിലൂടെ ഉയർന്നു മധ്യമയിലെക്കും അവിടുന്ന് വായിലൂടെ വയ്ഖരിയായി  (ഖ ) ആകാശതത്വത്തിലേക്ക്  ലയിക്കുന്ന മന്ത്രസ്വരൂപവും ശബ്ദത്തിന്റെ തുടക്കത്തിലെ പരായിൽ  നിന്നുമുള്ള കമ്പന രൂപത്തിൽ പ്രപഞ്ചമെങ്ങും നിറഞ്ഞു കാണപ്പെടുന്ന പരാ ശക്തിയും അല്ലയോ ദൈവമേ  നീതന്നെ.  --SREE.
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

Saturday, December 5, 2015

ദൈവദശകം തുടർച്ച ...

(6) "നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."
////////// "നീയല്ലോ മായയും മായാ-
വിയും മായാവിനോദനും//////  .....ഈ കാണപ്പെടുന്ന പ്രപഞ്ചത്തിന്റെ അടിസ്ഥാന കാരണം പരമാത്മബോധം തന്നെയാണെന്ന് മുൻ  ശ്ലോകങ്ങളിൽ നാം കണ്ടു.അൽപ്പമാത്രമായി  അനുഭവിക്കുന്ന ഈ പ്രപഞ്ചത്തിൽ ബോധം നിലകൊള്ളുമ്പോൾ ഇത് സത്യവും ഉറക്കത്തിൽ ബോധം നിലകൊള്ളുമ്പോൾ ആ ലോകം സത്യവും മരണത്തിൽ (സുഷുപ്തിയിലും )ബോധം എത്തിപ്പെടുന്ന ആ ലോകം സത്യവും ആണ്.എങ്കിൽ  "എന്റെ" അടിസ്ഥാനമായ ശരീരമില്ലാത്ത "ഞാൻ" എന്ന  ബോധത്തിന്റെ വെറും ഭ്രമ കൽപ്പനകൾ,  "മായ" അഥവാ സ്വപ്നം മാത്രമാണ് അൽപ്പകാലത്തെക്കു  മാത്രം  അനുഭവമുള്ള   ഈ ലോകവും സ്വപ്നലോകവും .കളിമണ്‍ പ്രതിമകളിൽ കളിമണ്‍ അടിസ്ഥാനമായത് പോലെ ,സൃഷ്ടി പ്രക്രിയക്ക് പിന്നിൽ നിലകൊള്ളുന്നത് എന്താണോ അതുതന്നെയാണ് സ്രിഷ്ടിതവും.അതായത് ഈ കാണുന്ന മാന്ത്രീക ലോകം സൃഷ്ടിക്കുന്ന മായാവിയായ (ഇന്ദ്രജാലക്കാരനായ)  മേൽ  പറഞ്ഞ അടിസ്ഥാനമായ  "ഞാൻ " എന്ന  പരമാത്മ ബോധത്തിന്റെ ഭ്രമകൽപ്പന  തന്നെയാണ് ഈ കാണപ്പെടുന്നതെല്ലാം.അവനാകട്ടെ ദിവസവും ഈ കളികളിലൂടെ ലോകങ്ങളെ സൃഷ്ടിച്ചു അനുഭവിച്ചു അതിൽ വിനോദിച്ചു കൊണ്ടിരിക്കുന്നു. അതു പിടികിട്ടിയ നാറാണത്ത്  ഭ്രാന്തൻ ഈ കളിയെ  വ്യന്ജിപ്പിക്കാൻ   ആകണം ഇത്തരത്തിൽ ആഴത്തിൽനിന്നും കല്ല്‌ ഉരുട്ടി കയറ്റി ബാഹ്യ പ്രപഞ്ചമാകുന്ന കുന്നിൻ  മുകളിൽ  നിന്നും മരണമാകുന്ന അടിസ്ഥാന ബോധകേന്ദ്രത്തിലേക്ക് തള്ളിയിട്ട് വിനോദിച്ചു കൊണ്ടിരിക്കാറുണ്ടായിരുന്നത്  . സാധാരണ മരണത്തിൽ  ബോധ കേന്ദ്രത്തിൽ വരുന്നത്  അബോധത്തിൽ സംഭവിക്കുന്നതിനാൽ വീണ്ടും മുകളിലേക്ക് പോകാനുള്ള വാസന അഥവാ ആഗ്രഹം ബാക്കി നിൽക്കുകയും  ആ ആഗ്രഹ രൂപത്തിലുള്ള ഊര്ജം വീണ്ടും പുതിയ ഒരു ശരീര ജന്മത്തിൽ കൂടി ബാഹ്യ ലോകം അനുഭവിക്കുന്നത് തുടരുകയും ചെയ്യുന്നു...അതായത് വീണ്ടും നാറാണത്ത് ഭ്രാന്തൻ  കല്ലുമായി കുന്നിൻ  മുകളിലേക്ക്............

///// നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."///////

ഇതേ പരമാത്മബോധം തന്നെയാണ്  സമയമാകുമ്പോൾ ,അതായത്  ധ്യാനത്തിലൂടെ ,സാധനകളിലൂടെ ഒക്കെ വാസനാ നാശം സംഭവിക്കുമ്പോൾ ഈ ഭ്രമകൽപ്പനകളെ  നിറുത്തി കളി മതിയാക്കി സ്വസ്ഥനായി പാലാഴിയാകുന്ന ആനന്ദ സമുദ്രത്തിൽ    അനന്തമായി യോഗനിദ്രയിൽ വിശ്രമിക്കുന്നതും.ജീവന്റെ ആ അവസ്ഥയാണ്  "സായൂജ്യം" അഥവാ മോക്ഷം എന്ന് അറിയപ്പെടുന്നത്.അവിടെ ആ അടിസ്ഥാന കേന്ദ്രത്തിൽ "ഞാൻ " സ്ഥിരമായി നിലകൊള്ളുമ്പോൾ പിന്നീട്  മേൽ  പറഞ്ഞ മായാ സ്വപനങ്ങൾ  ഇല്ലാതെയാകുന്നു...അപ്പോൾ രണ്ടായി അനുഭവിച്ചു കൊണ്ടിരുന്ന ലോകത്തെ ഒന്നായി അറിഞ്ഞു ജീവൻ  ശാന്തമായി  ആനന്ദ സമുദ്രത്തിൽ ലയിച്ചു ചേർന്ന്  അനന്തമായ വിശ്രമം തുടരുന്നു.ഇതിനെയാണ് പുരാണങ്ങളിൽ "പ്രളയം " എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും .അതിനാൽ  സാധകൻ  സ്വയം അഹങ്കാരം ഒഴിവാകാനായി പരമാത്മാവിനെ വാഴ്ത്തുന്നു, ,"ഒടുവിൽ മായാമോഹങ്ങളൊക്കെ അകറ്റി, ശക്തിയെ തന്നിൽ ലയിപ്പിച്ചു  മോക്ഷം നേടി തരുന്നതും അങ്ങ് തന്നെ."
അഹമാത്മാ ഗുഡാകേശ സര്വ്വഭൂതാശയസ്ഥിതഃ 
അഹമാദിശ്ച മധ്യം ഭൂതാനാമന്ത ഏവ    (20)
 അര്ജുനാ! ഞാന്സകലഭൂതങ്ങളുടെയും ഹൃദയത്തി‍‍ല്സ്ഥിതി ചെയ്യുന്ന ആത്മാവാണ് സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.
അവ്യക്താദ് വ്യക്തയഃ
സര്വ്വാഃ പ്രഭവന്ത്യഹരാഗമേ രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ   (18)
ബ്രഹ്മാവിന്റെ പകല്തുടങ്ങുമ്പോള്അവ്യക്തതയില്നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിന്റെ രാത്രിയുടെ ആരംഭത്തില് മൂലപ്രകൃതിയില്തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.
ഭൂതഗ്രാമഃ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ രാത്ര്യാഗമേഽവശഃ പാര് പ്രഭവത്യഹരാഗമേ   (19)
ഹേ പാര്ത്ഥ! സര്വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തില്പ്രകൃതിയില്ലയിക്കയും പരാധീനരായി പ്രഭാതത്തില്വീണ്ടും ഉത്ഭവിക്കയും ചെയ്യുന്നു
പരസ്തസ്മാത്തു ഭാവോഽന്യോഽവ്യക്തോഽവ്യക്താത്സനാതനഃ യഃ സര്വ്വേഷു ഭൂതേഷു നശ്യത്സു വിനശ്യതി   (20)
 എന്നാല് അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്തഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് രണ്ടാമത് പറഞ്ഞ അവ്യക്തമാണ്
അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ   (28)

 ജീവികള്ജനനത്തിനു മുന്പ് അവ്യക്തമായ അവസ്ഥയോട്കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവുംമരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതില്എന്തിന് വിലപിക്കണം?ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്റെ പ്രകൃതി എട്ടായി വേര്തിരിഞ്ഞിരിക്കുന്നു. 
 മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ മയി സര്വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ   (7)
ഹേ ധനഞ്ജയാ, എന്നില്നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്രത്നങ്ങളെന്നപോലെ എന്നില്കോര്ക്കപ്പെട്ടിരിക്കുന്നു.

--SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/



Thursday, December 3, 2015

ദൈവദശകം തുടർച്ച ...

"(5)നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുളള സാമഗ്രിയായതും."

എവിടെയും ഈശ്വരൻ തന്നെയാണ് നിറഞ്ഞിരിക്കുന്നത്‌..സൃഷ്ടിക്കുകയെന്ന ക്രിയയും, അതു നടത്തുന്ന സൃഷ്ടികർത്താവും , സൃഷ്ടിക്കപ്പെട്ടു കാണുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും സൃഷ്ടിക്ക് മുമ്പ് അതിനാവശ്യമായിരുന്ന വസ്തുവകകളും, അല്ലയോ ദൈവമേ, അങ്ങുതന്നെയാണ്.
കളിമണ്ണ്‍ കുഴച്ചു പലതരത്തിൽ ശിൽപ്പങ്ങൾ തീരത്ത് പെയിന്റു അടിച്ചാൽ അവ മണ്ണ് ശിൽപ്പങ്ങൾ ആണ് എന്ന് അറിയാൻ കഴിയില്ല.പക്ഷെ അവയിലെല്ലാം ഉള്ളത് കളിമണ്ണ്‍ ആണ്.അതുപോലെ പ്രപഞ്ചം മുഴുവൻ ഈശ്വരൻ തന്നെയാണ്...ഇവിടെ "പ്രത്യക്ഷം ബ്രഹ്മ " -അതായത് ഈ കാണപ്പെടുന്നതെല്ലാം ഈശ്വരനാണ് എന്ന ഉപനിഷത്ത് ശ്രുതിവാക്യം വ്യന്ജിപ്പിക്കുന്നു .
കാണപ്പെടുന്ന കാഴ്ചകൾ ,അനുഭവങ്ങൾ എല്ലാം "ഞാൻ " എന്ന ഒരേയൊരു ബിന്ദുവിനെ അടിസ്ഥാനമാക്കി മാത്രം നിലനിൽക്കുന്നു. ഞാൻ ഇല്ലാത്തപ്പോൾ കാഴ്ച്ചയുമില്ല .ഞാൻ ജാഗ്രത്തിലെ ഈ ലോകത്തിൽ ഉള്ളപ്പോൾ ഇവിടുത്തെ സൃഷ്ടിക്കപെട്ട കാഴ്ച്ചകളും ഞാൻ സ്വപ്നത്തിൽ നിൽക്കുമ്പോൾ അവിടെ സൃഷ്ടിക്കപെട്ട കാഴ്ചകളും ആഴത്തിലുള്ള ഉറക്കത്തിൽ കാഴ്ചകൾ ഒന്നുമില്ലാതിരിക്കുംപോഴും "ഞാൻ" എന്നത് എല്ലായിടവും പൊതുവായി നിലനിൽക്കുന്നു .ആ രീതിയിൽ പ്രപഞ്ചത്തിന്റെ വികാസവും ലയനവും സ്വന്തം കെന്ദ്രബിന്ദുവായ അവബോധം തന്നെയാണ് എന്നത് സാധകനു വെളിവാകുന്നു..
ദിനവും രാവിലെ നമ്മുടെ ആവബോധ ബ്രഹ്മൻ ഇത്തരത്തിൽ സൃഷ്ടി തുടങ്ങുന്നു .അതായത് പ്രഭാതത്തിൽ നമ്മുടെ ബോധം ആഴത്തിലുള്ള ഉറക്കത്തിൽനിന്നും മുകളിലുള്ള സ്വപ്നലോകത്തിലേക്കും അവിടെനിന്നും ബോധം ഇന്ദ്രിയങ്ങളിലൂടെ പുറത്തുചാടി ഈ കാണുന്ന ജാഗ്രത്ത് പ്രപഞ്ചത്തിലേക്കും വികസിക്കുന്നു..പകൽമുഴുവൻ ഇങ്ങനെ ലോകത്തെ അനുഭവിക്കുന്ന ജീവൻ രാത്രിയിൽ ഇത്തരത്തിൽ തിരികെ ആത്മ ബിന്ദുവിലേക്ക് ചുരുങ്ങുന്നു.ഇതിനിടക്ക്‌ ബോധം കെട്ടാലോ മരിച്ചാലോ ബോധം ഇത്തരത്തിൽ വേഗം ആത്മ ബിന്ദു സ്ഥാനത്ത് (അബോധകരമായി) തിരികെ വരുന്നു.ഇതിനിടയിൽ ഞാൻ " എന്നബോധം സ്വപ്നത്തിൽ നിലകൊള്ളുമ്പോൾ ,സ്വപ്നത്തിലെ കടുവയും അത് ഓടിക്കുന്ന നമ്മളും ഒന്നാണെന്ന് വിവരമുള്ളവർ ആരെങ്കിലും ഉള്ളില്കയറി നമ്മോടു പറഞ്ഞാലും നമുക്കത് വിശ്വസിക്കാൻ കഴിയില്ല.അത്രയ്ക്ക് അത് സത്യമായി കാണപ്പെടും.മാത്രമല്ല ആ പറയുന്നവർക്കായി നാം ഒരു വിഷകൂട്ടു തയാറാകുന്ന തിരക്കിലായിരിക്കും.അതുപോലെതന്നെ ഈ പ്രപഞ്ചമാകുന്ന ജാഗ്രത്ത്തിൽ ബോധം നിലകൊള്ളുമ്പോൾ (ഉണർന്നിരിക്കുമ്പോൾ )
ബോധവാന്മാരായ ഋഷീശ്വരന്മാർ നീയും ഞാനും ഒന്നാണെന്നും ഇതെല്ലാം ശരീരമില്ലാത്ത ഒരു "ഞാൻ "കാണുന്ന സ്വപ്നമാണെന്നും (മായ) നീ ഒരു വലിയ ഉറക്കത്തിലാണെന്നും പറഞ്ഞാൽ അതും നമുക്ക് ഒട്ടുംതന്നെ വിശ്വസിക്കാൻ കഴിയില്ലെന്ന് മാത്രമല്ല പഴഞ്ചന്മാരായ ഭ്രാന്തന്മാരെന്നു മുദ്രകുത്തി അവർക്കായി ഒന്നാന്തരം ഒരു മരകുരിശു തയാറാക്കുകയും ചെയ്യും.അതിനാൽ പൂർവികരുടെ വാക്കുകളെ ഉൾക്കൊണ്ടുകൊണ്ടുള്ള ഈ പ്രാര്ത്ഥനയും നമ്മെ വിനീതനാക്കി സത്യത്തിലേക്ക് അടുപ്പിക്കുന്നു.

--SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625//



Wednesday, December 2, 2015

ദൈവദശകം തുടർച്ച ...

(4) "ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."

/////////// ആഴിയും തിരയും കാറ്റു മാഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും/////// ഇവിടെ ആഴി എന്നത് മനുഷ്യജീവിതത്തോട്  സാമ്യപ്പെടുത്തിയിരിക്കുന്നു.കൂടാതെ  അതിലെ തിരയെ മായാ ദുഖങ്ങളോടും കാറ്റിനെ ,അവക്കിടക്ക് ലഭിക്കുന്ന അവബോധസ്ഫുരണങ്ങളായ  ദൈവ മഹിമയും  കാണിക്കുന്നു.അതേസമയം  ആ കടലിന്റെ ആഴത്തെ  അവനവന്റെ തന്നെ ആഴമായ ഈശ്വരനായി കാണിച്ചിരിക്കുന്നു.  അതായത് കടലാകുന്ന തന്റെ ആഴം മാത്രമാണ് ഈശ്വരനെന്നു ദ്യോതിപ്പിക്കുന്നു.
///////// നീയുമെന്നുള്ളിലാകണം.///////
ഇവിടെ എല്ലാം അവനവന്റെ ഉള്ളിൽ  ആണെന്ന സത്യം സൂചിപ്പിക്കുന്നു.അതായത് സമുദ്രമാകുന്ന നമ്മുടെ ദൃഷ്ടി പുറത്തേക്ക് ആയിരിക്കുമ്പോൾ അവിടെ സ്വന്തം ഭാഗമായ തിരമാല തന്നിൽ നിന്നും അന്യമായി കാണപ്പെടും.പ്രപഞ്ചവും അതുപോലെതന്നെ.എന്നാൽ ഇന്ദ്രിയങ്ങളിലൂടെ  പുറത്ത്  വന്നു ചുറ്റിത്തിരിയുന്ന  ബോധത്തെ ഇന്ദ്രിയ നിഗ്രഹണത്തിലൂടെ, ധ്യാനത്തിലൂടെ അകത്തേക്ക് തിരികെ വിടുമ്പോൾ നമ്മുടെ ഉള്ളിൽ  ബോധം കടക്കുകയും ആ നിത്യലോകം സത്യമായി അനുഭവിക്കുകയും ചെയ്യാം.ആഴത്തിലുള്ള ഉറക്കത്തിലുള്ളത് പോലെ .കാരണം ബോധം അപ്പോൾ പ്രപഞ്ചത്തിലല്ല നമ്മുടെ ഉള്ളിലാണ്.ജീവിതം അപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുനത് ഉള്ളിൽ  മാത്രമാണ്. അപ്പോൾ പ്രപഞ്ചം എന്നത് ചുരുങ്ങി നമ്മുടെ ഉള്ളിലെ വെറും ഒരു സങ്കൽപ്പം  പോലെ ഇല്ലാത്തതായി നമുക്കുള്ളിൽ ഒരു ബിന്ദുവിൽ ചേർന്ന് അവ എല്ലാം ഒതുക്കപ്പെടുന്നു.സാധകൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന  പരമാത്മ ബോധമായി സ്വയം അറിയുകയും ചെയ്യുന്നു.അതായത് മേൽ പറഞ്ഞതെല്ലാം അവനവന്റെതന്നെ ഉള്ളിലുള്ള ഭാഗങ്ങളായി സ്വയം അറിയപ്പെടുന്നു.  .ഇപ്രകാരം ഇവിടെ എല്ലാം ഒന്നുചേരുന്ന അദ്വയ്ത  തത്വം സ്വയം അനുഭവിക്കുവാൻ വേണ്ടിയാണ്   ലളിതമായി സാധകൻ  പ്രാർഥിക്കുന്നത് .
--SREE
തുടരും...

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/