ദൈവദശകം തുടർച്ച ...
(9)"ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കക."
ജയിക്കുക മഹാദേവ!//////
എല്ലാ ദേവന്മാരുടെയും ദേവന്മാർ ആണ് മഹാദേവനായ അവിടുന്ന് .ദേവതകളും ദേവന്മാരും എല്ലാം മനുഷ്യന് ഉദ്ദിഷ്ട കാര്യങ്ങളെ നേടിയെടുക്കുവാൻ വേണ്ട ഊര്ജ രൂപങ്ങൾ മാത്രമാണെങ്കിൽ ,അല്ലെങ്കിൽ ആത്മസാക്ഷാത്കാര പാതയുടെ തുടക്കത്തിലെ ചവിട്ടുപടികൾ ആണെങ്കി ൽ ,പരമാത്മബോധം അഥവാ പരബ്രഹ്മ ഉപാസന നല്കുന്നത് പൂര്ണ മുക്തി എന്ന പരമ സാക്ഷാത്കാരമാണ്.അതുകൊണ്ടാണ് യോഗികൾ എത്തിച്ചേരുന്ന പരമപദം ആയ മഹാദേവൻ എന്ന അവസ്ഥയെ ഏറ്റവും ഉയർന്നതായി പറയുന്നത്.
////// ദീനാവനപരായണ! ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കക."
///////
പലവിധത്തിലുള്ള ദീനങ്ങളിൽ പെട്ട് പീഡിതനായ മനുഷ്യർക്ക് സെന്നോ സൂഫിസമൊ വേദാന്തമോ ഒന്നുംതന്നെ മനസ്സിലാകണമെന്നു നിർബന്ധമില്ല .അവന്റെ ആ അവസ്ഥയിൽനിന്നും അവനെ രക്ഷിക്കുവാൻ പൂര്ണമായ സമർപ്പണത്തോടെ ഉള്ളുരുകി നിറഞ്ഞ ഭക്തിയോടെ കൂപ്പുകയ്കളോടെ വിളിക്കുവാൻ കഴിഞ്ഞാൽ കേൾക്കെണ്ടവൻ ആ വിളികെൾക്കുകയും ദീനങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യും എന്ന് കാലത്തെ അതിജീവിച്ച് നിലനിൽക്കുന്ന സനാതന സംസ്കാരം തെളിയിക്കുന്നു.കാരണം അവൻ അങ്ങേയറ്റം കാരുണ്യവാനാണ് .
കാരുണ്യവും ആനന്ദവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു .നാം കാരുണ്യവാനാകുംപോൾ എളിമയും ആനന്ദ വും സ്വാഭാവികമായി വന്നുചേരുന്നു.അതായത് സമർപ്പണത്തിന്റെ പാരമ്യതയിൽ ഈശ്വരന്റെ ഗുണങ്ങൾ നമ്മിലും നിറയാൻ തുടങ്ങും .ആ പാരമ്യതയിൽ നാം ആ ആനന്ദമാകുന്ന ഈശ്വരീയതയിൽ ലയിക്കുവാൻ തുടങ്ങുന്നു.. ഈശ്വരനായി മാറുവാൻ തുടങ്ങുന്നു...
അതിനാൽ ഞാൻ വീണ്ടും വീണ്ടും ഉറക്കെ പറഞ്ഞു കൊള്ളട്ടെ ""ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കക." --SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/


No comments:
Post a Comment