Tuesday, December 29, 2015

Visit for more details




ദൈവദശകം തുടർച്ച ...

(10)"ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."


ഈശ്വരന്റെ ജ്യോതിസ്സ്  അനുഭവപ്പെടുന്നത് വളരെ ആഴത്തിൽ ആകുന്നു.ആദ്യമായി ഉള്ളിലേക്ക് ശ്രദ്ധിക്കുന്ന സാധകൻ  കാണുന്നത്  തന്റെതന്നെ വാസനകളിൽ നിന്നും പൊങ്ങിവരുന്ന സങ്കൽപ്പ  സ്വപ്ന രൂപങ്ങൾ  ആണ്.എന്നാൽ അവയിൽ  പെട്ട് ഒലിച്ചു പോകാതെ ബോധപൂർവം  സാക്ഷിയായി സമർപ്പണത്തോടെ  നിലകൊള്ളുന്ന സാധകൻ  സാധന യിലൂടെ  കൂടുതൽ  തന്റെ  ആഴത്തിലേക്ക് പോകുമ്പോൾ  അവിടെ ശുദ്ധമായ ഇരുട്ടും അതിനു നടുവിൽ  ഒരു  ബോധ കേന്ദ്രവും അനുഭവിക്കുവാൻ തുടങ്ങുന്നു. സങ്കല്പ്പങ്ങളെയും വാസനകളെയും അതിജീവിച്ച ഈ അവസ്ഥയിൽ  പതുക്കെ തന്റെതന്നെ ഉള്ളിലെ വാസനാ ചക്രത്തിന്റെ  കെട്ടു പാടിൽ നിന്നും   മഹത്തായ സ്വാതന്ത്ര്യത്തിന്റെ  ജ്ഞാന സുഖം അനുഭവിക്കുവാൻ തുടങ്ങുന്നു.അപ്പോൾ  അയാളുടെ പ്രാർത്ഥന  തികച്ചും മറ്റൊരു മാനം കയ് വരിക്കുന്നു.അത് താൻ നിയന്ത്രിക്കാത്ത ധ്യാനം ആയി മാറിയിരിക്കുന്നു.ഈ ഭാഗത്തുള്ള ആഴത്തിലേക്കുള്ള  യാത്രയെ ആണ് സ്ഥിതപ്രജ്ഞത്വം  എന്ന് ഭഗവദ് ഗീത പറയുന്നത്.  ഇവിടുന്ന്  വീണ്ടും ആഴത്തിലെക്കുള്ള യാത്രയെ നിയന്ത്രിക്കുന്നത്‌ ആ ഒരു വ്യക്തിയല്ല .അതിന്റെ കടിഞ്ഞാണ്‍ സർവേശ്വരൻ ഏറ്റെടുത്തു കഴിഞ്ഞിരിക്കും.കാരണം വ്യക്തിബോധം ആ ആനന്ദ സമുദ്രത്തിലെ ഏറെ ആഴത്തിൽ   അലിഞ്ഞ്  ഇല്ലാതെയായി തുരീയ പരമാത്മ ബോധത്തിൽ ലയിച്ചു ചേര്ന്നിരിക്കുന്നു.എന്നാൽ അത് ഒരു നാശമല്ല ..പൂർണതയാണ് .എല്ലാ സങ്കൽപ്പങ്ങളും,  ഭയവിഹ്വലതകളും ,ദുഖങ്ങളും എരിഞ്ഞടങ്ങിയ പരമമായ സുഖത്തിന്റെ നിവാസ സ്ഥാനമാണ്  ധ്യാനത്തിന്റെ സുഗന്ധ പുഷ്പങ്ങൾ അനന്തമായി വിരിഞ്ഞുകൊണ്ടിരിക്കുന്ന അവിടെ എത്തിച്ചേരുന്ന ഒരു സാധകന്റെ ബാഹ്യ ബോധത്തിനു   ആന്തരീക പരമാത്മബോധവുമായി ഉള്ള   യോഗം സംഭവിക്കുന്നു.അപ്പോൾ പുറംലോകത്തെ എല്ലാ സമസ്യകളും സംശയങ്ങളും പൂര്ണമായും ദൂരീകരിക്കപ്പെടുന്നു .അയാൾ  ബാഹ്യലോകത്തും ആന്തരീക ലോകത്തും ഒരുപോലെ ശ്രീകൃഷ്ണനെ പോലെ ഒരു വിജയിയായി മാറുന്നു.മരണമില്ലാത്ത ആത്മാവിന്റെ നിവാസ സ്ഥാനമാണ്  തന്റെതന്നെ ഈ ആഴങ്ങൾ ..അനന്തമായ സുഖത്തിന്റെ,അതായത്   ആനന്ദത്തിന്റെ ശാശ്വത സ്ഥാനമാണ്  ഈശ്വരന്റെ ഈ ആഴത്തിലുള്ള  ഭാവം എന്ന് അപ്പോൾ ഒരു സാധകൻ  തിരിച്ചറിയുന്നു..അതിനാൽ അവിടത്തെ ശാന്തിയും സമാധാനവും ആനന്ദവും അനുഭവിക്കുവാനായി ഞങ്ങൾ പ്രാർഥിക്കുന്നു .അല്ലയോ ദൈവമേ .

"ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം." --SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment