ദൈവദശകം തുടർച്ച ...
(4) "ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."
/////////// ആഴിയും തിരയും കാറ്റു മാഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും/////// ഇവിടെ ആഴി എന്നത് മനുഷ്യജീവിതത്തോട് സാമ്യപ്പെടുത്തിയിരിക്കുന്നു.കൂടാതെ അതിലെ തിരയെ മായാ ദുഖങ്ങളോടും കാറ്റിനെ ,അവക്കിടക്ക് ലഭിക്കുന്ന അവബോധസ്ഫുരണങ്ങളായ ദൈവ മഹിമയും കാണിക്കുന്നു.അതേസമയം ആ കടലിന്റെ ആഴത്തെ അവനവന്റെ തന്നെ ആഴമായ ഈശ്വരനായി കാണിച്ചിരിക്കുന്നു. അതായത് കടലാകുന്ന തന്റെ ആഴം മാത്രമാണ് ഈശ്വരനെന്നു ദ്യോതിപ്പിക്കുന്നു.
///////// നീയുമെന്നുള്ളിലാകണം.///////
ഇവിടെ എല്ലാം അവനവന്റെ ഉള്ളിൽ ആണെന്ന സത്യം സൂചിപ്പിക്കുന്നു.അതായത് സമുദ്രമാകുന്ന നമ്മുടെ ദൃഷ്ടി പുറത്തേക്ക് ആയിരിക്കുമ്പോൾ അവിടെ സ്വന്തം ഭാഗമായ തിരമാല തന്നിൽ നിന്നും അന്യമായി കാണപ്പെടും.പ്രപഞ്ചവും അതുപോലെതന്നെ.എന്നാൽ ഇന്ദ്രിയങ്ങളിലൂടെ പുറത്ത് വന്നു ചുറ്റിത്തിരിയുന്ന ബോധത്തെ ഇന്ദ്രിയ നിഗ്രഹണത്തിലൂടെ, ധ്യാനത്തിലൂടെ അകത്തേക്ക് തിരികെ വിടുമ്പോൾ നമ്മുടെ ഉള്ളിൽ ബോധം കടക്കുകയും ആ നിത്യലോകം സത്യമായി അനുഭവിക്കുകയും ചെയ്യാം.ആഴത്തിലുള്ള ഉറക്കത്തിലുള്ളത് പോലെ .കാരണം ബോധം അപ്പോൾ പ്രപഞ്ചത്തിലല്ല നമ്മുടെ ഉള്ളിലാണ്.ജീവിതം അപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുനത് ഉള്ളിൽ മാത്രമാണ്. അപ്പോൾ പ്രപഞ്ചം എന്നത് ചുരുങ്ങി നമ്മുടെ ഉള്ളിലെ വെറും ഒരു സങ്കൽപ്പം പോലെ ഇല്ലാത്തതായി നമുക്കുള്ളിൽ ഒരു ബിന്ദുവിൽ ചേർന്ന് അവ എല്ലാം ഒതുക്കപ്പെടുന്നു.സാധകൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമാത്മ ബോധമായി സ്വയം അറിയുകയും ചെയ്യുന്നു.അതായത് മേൽ പറഞ്ഞതെല്ലാം അവനവന്റെതന്നെ ഉള്ളിലുള്ള ഭാഗങ്ങളായി സ്വയം അറിയപ്പെടുന്നു. .ഇപ്രകാരം ഇവിടെ എല്ലാം ഒന്നുചേരുന്ന അദ്വയ്ത തത്വം സ്വയം അനുഭവിക്കുവാൻ വേണ്ടിയാണ് ലളിതമായി സാധകൻ പ്രാർഥിക്കുന്നത് .
--SREE
തുടരും...

No comments:
Post a Comment