ദൈവദശകം തുടർച്ച ...
(6) "നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."
////////// "നീയല്ലോ മായയും മായാ-
വിയും മായാവിനോദനും////// .....ഈ കാണപ്പെടുന്ന പ്രപഞ്ചത്തിന്റെ അടിസ്ഥാന കാരണം പരമാത്മബോധം തന്നെയാണെന്ന് മുൻ ശ്ലോകങ്ങളിൽ നാം കണ്ടു.അൽപ്പമാത്രമായി അനുഭവിക്കുന്ന ഈ പ്രപഞ്ചത്തിൽ ബോധം നിലകൊള്ളുമ്പോൾ ഇത് സത്യവും ഉറക്കത്തിൽ ബോധം നിലകൊള്ളുമ്പോൾ ആ ലോകം സത്യവും മരണത്തിൽ (സുഷുപ്തിയിലും )ബോധം എത്തിപ്പെടുന്ന ആ ലോകം സത്യവും ആണ്.എങ്കിൽ "എന്റെ" അടിസ്ഥാനമായ ശരീരമില്ലാത്ത "ഞാൻ" എന്ന ബോധത്തിന്റെ വെറും ഭ്രമ കൽപ്പനകൾ, "മായ" അഥവാ സ്വപ്നം മാത്രമാണ് അൽപ്പകാലത്തെക്കു മാത്രം അനുഭവമുള്ള ഈ ലോകവും സ്വപ്നലോകവും .കളിമണ്‍ പ്രതിമകളിൽ കളിമണ്‍ അടിസ്ഥാനമായത് പോലെ ,സൃഷ്ടി പ്രക്രിയക്ക് പിന്നിൽ നിലകൊള്ളുന്നത് എന്താണോ അതുതന്നെയാണ് സ്രിഷ്ടിതവും.അതായത് ഈ കാണുന്ന മാന്ത്രീക ലോകം സൃഷ്ടിക്കുന്ന മായാവിയായ (ഇന്ദ്രജാലക്കാരനായ) മേൽ പറഞ്ഞ അടിസ്ഥാനമായ "ഞാൻ " എന്ന പരമാത്മ ബോധത്തിന്റെ ഭ്രമകൽപ്പന തന്നെയാണ് ഈ കാണപ്പെടുന്നതെല്ലാം.അവനാകട്ടെ ദിവസവും ഈ കളികളിലൂടെ ലോകങ്ങളെ സൃഷ്ടിച്ചു അനുഭവിച്ചു അതിൽ വിനോദിച്ചു കൊണ്ടിരിക്കുന്നു. അതു പിടികിട്ടിയ നാറാണത്ത് ഭ്രാന്തൻ ഈ കളിയെ വ്യന്ജിപ്പിക്കാൻ ആകണം ഇത്തരത്തിൽ ആഴത്തിൽനിന്നും കല്ല് ഉരുട്ടി കയറ്റി ബാഹ്യ പ്രപഞ്ചമാകുന്ന കുന്നിൻ മുകളിൽ നിന്നും മരണമാകുന്ന അടിസ്ഥാന ബോധകേന്ദ്രത്തിലേക്ക് തള്ളിയിട്ട് വിനോദിച്ചു കൊണ്ടിരിക്കാറുണ്ടായിരുന്നത് . സാധാരണ മരണത്തിൽ ബോധ കേന്ദ്രത്തിൽ വരുന്നത് അബോധത്തിൽ സംഭവിക്കുന്നതിനാൽ വീണ്ടും മുകളിലേക്ക് പോകാനുള്ള വാസന അഥവാ ആഗ്രഹം ബാക്കി നിൽക്കുകയും ആ ആഗ്രഹ രൂപത്തിലുള്ള ഊര്ജം വീണ്ടും പുതിയ ഒരു ശരീര ജന്മത്തിൽ കൂടി ബാഹ്യ ലോകം അനുഭവിക്കുന്നത് തുടരുകയും ചെയ്യുന്നു...അതായത് വീണ്ടും നാറാണത്ത് ഭ്രാന്തൻ കല്ലുമായി കുന്നിൻ മുകളിലേക്ക്............
///// നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."///////
ഇതേ പരമാത്മബോധം തന്നെയാണ് സമയമാകുമ്പോൾ ,അതായത് ധ്യാനത്തിലൂടെ ,സാധനകളിലൂടെ ഒക്കെ വാസനാ നാശം സംഭവിക്കുമ്പോൾ ഈ ഭ്രമകൽപ്പനകളെ നിറുത്തി കളി മതിയാക്കി സ്വസ്ഥനായി പാലാഴിയാകുന്ന ആനന്ദ സമുദ്രത്തിൽ അനന്തമായി യോഗനിദ്രയിൽ വിശ്രമിക്കുന്നതും.ജീവന്റെ ആ അവസ്ഥയാണ് "സായൂജ്യം" അഥവാ മോക്ഷം എന്ന് അറിയപ്പെടുന്നത്.അവിടെ ആ അടിസ്ഥാന കേന്ദ്രത്തിൽ "ഞാൻ " സ്ഥിരമായി നിലകൊള്ളുമ്പോൾ പിന്നീട് മേൽ പറഞ്ഞ മായാ സ്വപനങ്ങൾ ഇല്ലാതെയാകുന്നു...അപ്പോൾ രണ്ടായി അനുഭവിച്ചു കൊണ്ടിരുന്ന ലോകത്തെ ഒന്നായി അറിഞ്ഞു ജീവൻ ശാന്തമായി ആനന്ദ സമുദ്രത്തിൽ ലയിച്ചു ചേർന്ന് അനന്തമായ വിശ്രമം തുടരുന്നു.ഇതിനെയാണ് പുരാണങ്ങളിൽ "പ്രളയം " എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും .അതിനാൽ സാധകൻ സ്വയം അഹങ്കാരം ഒഴിവാകാനായി പരമാത്മാവിനെ വാഴ്ത്തുന്നു, ,"ഒടുവിൽ മായാമോഹങ്ങളൊക്കെ അകറ്റി, ശക്തിയെ തന്നിൽ ലയിപ്പിച്ചു മോക്ഷം നേടി തരുന്നതും അങ്ങ് തന്നെ."
അഹമാത്മാ ഗുഡാകേശ സര്വ്വഭൂതാശയസ്ഥിതഃ
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)
അര്ജുനാ! ഞാന്‍ സകലഭൂതങ്ങളുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)
അര്ജുനാ! ഞാന്‍ സകലഭൂതങ്ങളുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.
അവ്യക്താദ് വ്യക്തയഃ
സര്വ്വാഃ പ്രഭവന്ത്യഹരാഗമേ രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ (18)
ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിന്റെ രാത്രിയുടെ ആരംഭത്തില് ആ മൂലപ്രകൃതിയില്‍ തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.
ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ രാത്ര്യാഗമേഽവശഃ പാര്‍ഥ പ്രഭവത്യഹരാഗമേ (19)
ഹേ പാര്ത്ഥ! ഈ സര്വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തില് പ്രകൃതിയില്‍ ലയിക്കയും പരാധീനരായി പ്രഭാതത്തില്‍ വീണ്ടും ഉത്ഭവിക്കയും ചെയ്യുന്നു.

പരസ്തസ്മാത്തു ഭാവോഽന്യോഽവ്യക്തോഽവ്യക്താത്സനാതനഃ യഃ സ സര്വ്വേഷു ഭൂതേഷു നശ്യത്സു ന വിനശ്യതി (20)
എന്നാല് ആ അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്തഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് ആ രണ്ടാമത് പറഞ്ഞ അവ്യക്തമാണ്.
എന്നാല് ആ അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്തഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് ആ രണ്ടാമത് പറഞ്ഞ അവ്യക്തമാണ്.
അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ (28)
ജീവികള്‍ ജനനത്തിനു മുന്പ് അവ്യക്തമായ അവസ്ഥയോട്കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവും, മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതില്‍ എന്തിന് വിലപിക്കണം?ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്റെ പ്രകൃതി എട്ടായി വേര്തിരിഞ്ഞിരിക്കുന്നു.
മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ മയി സര്വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ (7)
ഹേ ധനഞ്ജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ രത്നങ്ങളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.
മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ മയി സര്വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ (7)
ഹേ ധനഞ്ജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ രത്നങ്ങളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.
--SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:
Post a Comment