Friday, December 25, 2015

ദൈവദശകം തുടർച്ച ...

(7) "നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."

///// നീ സത്യം ജ്ഞാനമാനന്ദം//////

സൃഷ്ടാവ് സത്യത്തിലൂടെ മാത്രം വെളിപ്പെടുന്നവൻ  ആണ് ..അവൻ നമ്മുടെ സങ്കൽപ്പങ്ങളിൽ തെളിയുന്നവൻ  അല്ല.സങ്കൽപ്പങ്ങളിലൂടെ തെളിയുന്നത് സത്യമാകാൻ തരമില്ല..ഈശ്വരനെ അറിയുകയാണ് വേണ്ടത്..സങ്കൽപ്പത്തിനെ  ചില മാർഗങ്ങളിൽ ഉപയോഗിക്കുന്നു എങ്കിലും അതിനെയും നിരോധിക്കുംപോൾ മാത്രമേ സത്യമായ ഈശ്വരനെ അനുഭവിക്കുവാൻ കഴിയുകയുള്ളൂ..ഉദാ :- സനാതന ധർമ്മത്തിലെ  ഉപാസന തന്നെയെടുക്കാം .ഇതിൽ ഉപാസന തന്നെ മൂന്നുവിധമാണ് ഉള്ളത് .ആദ്യത്തേത് സ്ഥൂലം ..അതായത് ബിംബങ്ങളെ ഉപയോഗിച്ചു സ്തൂലമായി നടത്തുന്ന പൂജകൾ .അതിലൂടെ മനസ്സിനെ  ബന്ധിച്ചു  കഴിഞ്ഞാൽ സൂക്ഷ്മത്തിലെക്കും അവിടന്ന് രൂപങ്ങളോ സങ്കൽപ്പങ്ങളോ   ഒട്ടുംതന്നെ ഇല്ലാത്ത ശുദ്ധ സത്യത്തിലേക്കും മാറപ്പെടുന്നു. ചുരുക്കത്തിൽ ഈ ഉപാസന കാരണോപാസന എന്ന  യഥാർത്ഥ  ഉപാസനയിലെക്കും മാറപ്പെടുന്നു .മാറപ്പെടണം .അതായത് ഉപാസന സങ്കല്പ്പരഹിതമായി  ക്രമേണ ശുദ്ധമായി മാറണം എന്നര്ഥം.അപ്പോൾ ആ സത്യ  ഉപാസനയിലൂടെ ജ്ഞാനം തെളിയുന്നു.അതായത് ഒരുതുള്ളി വെള്ളം സമുദ്രത്തിൽ നിന്നും എടുത്തു ടെസ്റ്റ് ചെയ്‌താൽ മുഴുവൻ സമുദ്രത്തിന്റെയും അടിസ്ഥാനം പിടികിട്ടുന്നതുപോലെ സത്യത്തിലൂടെ പരമാത്മ ബോധത്തെ അറിഞ്ഞാൽ എല്ലാത്തിന്റെയും അടിസ്ഥാന കാരണം ജ്ഞാന പ്രകാശമായി സ്വയം അറിയാൻ ക ഴിയുന്നു .ചോദ്യങ്ങൾ  അവസാനിക്കുന്നു.നമ്മുടെ ജീവിതംതന്നെ വലിയ ഒരു ഉത്തരം ആയി മാറപ്പെടുന്നു .

//////// നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയുംവേറ-
ല്ലോതും//////

എല്ലാ ആനന്ദത്തിന്റെയും ഉറവിടം നമ്മുടെ ഉള്ളിലെ ഈ പരമാത്മ ബോധമാണ്.എപ്പോഴൊക്കെ നാം അതുമായി ബന്ധപ്പെടുന്നുവോ അപ്പോഴൊക്കെ നാം അത്യാനന്ദം അനുഭവിക്കുന്നു.അതായത് നാം വർത്തമാനകാലത്തിൽ എപ്പോഴൊക്കെ എത്തിയോ അപ്പോഴൊക്കെ ഈശ്വരൻ ആനന്ദമായി അനുഭവപ്പെടുന്നു.
ഉദാ :- ഒരുവൻ  തന്റെ വീടിനായി 10 കൊല്ലം കഷ്ടപ്പെടുകയായിരുന്നു .അതായത് ഭാവിയിലെ വീട് സങ്കൽപ്പത്തിൽ  വച്ചുകൊണ്ട് വർത്തമാനകാലത്തിൽ ഒന്നും അനുഭവിക്കാതെ ജീവിക്കുന്നു.അതിനാൽ  സത്യവുമായി ബന്ധം ഉണ്ടാവുന്നില്ല.അവിടെ ആനന്ദവും ഇല്ലതന്നെ.എന്നാൽ ഒരുദിവസം അയാൾ വീട് വാങ്ങുന്നു .ഇപ്പോൾ ആ കയറി താമസിക്കാനുള്ള ആ ചടങ്ങിൽ അയാൾ  ഈശ്വരന്റെ പ്രതിരൂപമായ ആനന്ദത്തിൽ നിറഞ്ഞു കാണപ്പെടുന്നു.ഏവരോടും വലിയ സ്നേഹം .കാരണം കഴിഞ്ഞ 10 വർഷം തന്റെ ബോധത്തിന്റെ ഒരു അംശം വഴിപിരിഞ്ഞു ഭാവിയിലെ അപ്പോൾ തൊടാൻ കഴിയാത്ത ഒരു സങ്കൽപ്പ വീട്ടിൽ ഉറച്ചിരുന്നു.ഇപ്പോൾ  വീട് ലഭിക്കുക മൂലം ആതുവരെ വീടിന്റെ രൂപത്തിൽ സങ്കൽപ്പത്തിൽ വഴിപിരിഞ്ഞിരുന്ന ആ ബോധ ഭാഗമായ ഊര്ജ ഗതി തിരികെ വർത്തമാനകാലത്തിൽ,യാതാര്ത്യത്തിൽ വന്ന് ഉള്ളിലെ പരമാത്മ ബോധവുമായി "യോഗം " സംഭവിച്ചിരിക്കുന്നു.അപ്പോൾത്തന്നെ ധ്യാനമാകുന്ന ആ  ആനന്ദ വിസ്ഫോടനം സംഭവിക്കുന്നു.പക്ഷെ അടുത്ത  ദിവസം ആളൊഴിഞ്ഞ ആ പ്രഭാതത്തിൽ അയാൾ  ചിന്തിക്കുന്നു..ഈ കോളനിയിലെ കാറില്ലാത്ത ഏക വീട് എന്റെതാണ് .വീട് ഭൂതകാലമായി മാറിയിരിക്കുന്നു .തൽ സ്ഥാനത്ത് അയതാർത്യ മായ ഭാവിയിലെ കാറ് അടുത്ത 10 വർഷം  അപഹരിച്ചു കഴിഞ്ഞുവല്ലോ.ആനന്ദം ,ധ്യാനം ,ഈശ്വരൻ എല്ലാം നഷടമായി നിരവധി ജന്മ ചക്രങ്ങളിലേക്കു പതിക്കുന്നു.. എന്നാൽ  ആ ആനന്ദം സംഭവിക്കുമ്പോൾ ധ്യാനാത്മകമായി ഇന്ദ്രിയ നിയന്ത്രണ ത്തിലൂടെ ഉള്ളിലേക്ക് ശ്രദ്ധ തിരിക്കുന്ന സാധകനു ആ ആനന്ദത്തിന്റെ അളവറ്റ  സമ്പത്ത് തന്റെ തന്നെ   ഉള്ളിൽത്തന്നെ സദാ കണ്ടെത്താൻ കഴിയുന്നു..അവിടെ വർത്തമാനകാലം  മാത്രമേ ഉണ്ടാവുകയുള്ളൂ.അതുകൊണ്ടുതന്നെ സമയം എന്ന കാര്യത്തെ സൃഷ്ടിക്കുന്ന ഭൂതവും ഭാവിയും ഇല്ലാതെയാകുന്നു.അതായത് ക്രിസ്തു പറഞ്ഞതുപോലെ ആ ആനന്ദലൊകമായ  ,ഈശ്വരന്റെ നിവാസ സ്ഥാനമായ ദയ്‍വ രാജ്യത്തിൽ സമയം എന്നത് ഇല്ലാതെയാകുന്നു .എല്ലാം ഒന്നാകുന്നു.
///////  വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."///////

ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന ,സ്തുതിച്ചുകൊണ്ടിരിക്കുന്ന എന്റെ ഈ ശബ്ദവും അല്ലയോ ഈശ്വരാ നീതന്നെയാണ് .ആദിയിൽ വചനമുണ്ടായി ..ശബ്ദങ്ങളുടെ ശബ്ദമായ സെന്നിന്റെ ആ ഒറ്റക്കയ്യടി നാദമായ ഒംകാരനാദവും   നീതന്നെയാണ്.പരായിലൂടെ(മൂലാധാരം ) തുടങ്ങി പശ്യന്തി യിലൂടെ ഉയർന്നു മധ്യമയിലെക്കും അവിടുന്ന് വായിലൂടെ വയ്ഖരിയായി  (ഖ ) ആകാശതത്വത്തിലേക്ക്  ലയിക്കുന്ന മന്ത്രസ്വരൂപവും ശബ്ദത്തിന്റെ തുടക്കത്തിലെ പരായിൽ  നിന്നുമുള്ള കമ്പന രൂപത്തിൽ പ്രപഞ്ചമെങ്ങും നിറഞ്ഞു കാണപ്പെടുന്ന പരാ ശക്തിയും അല്ലയോ ദൈവമേ  നീതന്നെ.  --SREE.
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment