Thursday, December 3, 2015

ദൈവദശകം തുടർച്ച ...

"(5)നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുളള സാമഗ്രിയായതും."

എവിടെയും ഈശ്വരൻ തന്നെയാണ് നിറഞ്ഞിരിക്കുന്നത്‌..സൃഷ്ടിക്കുകയെന്ന ക്രിയയും, അതു നടത്തുന്ന സൃഷ്ടികർത്താവും , സൃഷ്ടിക്കപ്പെട്ടു കാണുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും സൃഷ്ടിക്ക് മുമ്പ് അതിനാവശ്യമായിരുന്ന വസ്തുവകകളും, അല്ലയോ ദൈവമേ, അങ്ങുതന്നെയാണ്.
കളിമണ്ണ്‍ കുഴച്ചു പലതരത്തിൽ ശിൽപ്പങ്ങൾ തീരത്ത് പെയിന്റു അടിച്ചാൽ അവ മണ്ണ് ശിൽപ്പങ്ങൾ ആണ് എന്ന് അറിയാൻ കഴിയില്ല.പക്ഷെ അവയിലെല്ലാം ഉള്ളത് കളിമണ്ണ്‍ ആണ്.അതുപോലെ പ്രപഞ്ചം മുഴുവൻ ഈശ്വരൻ തന്നെയാണ്...ഇവിടെ "പ്രത്യക്ഷം ബ്രഹ്മ " -അതായത് ഈ കാണപ്പെടുന്നതെല്ലാം ഈശ്വരനാണ് എന്ന ഉപനിഷത്ത് ശ്രുതിവാക്യം വ്യന്ജിപ്പിക്കുന്നു .
കാണപ്പെടുന്ന കാഴ്ചകൾ ,അനുഭവങ്ങൾ എല്ലാം "ഞാൻ " എന്ന ഒരേയൊരു ബിന്ദുവിനെ അടിസ്ഥാനമാക്കി മാത്രം നിലനിൽക്കുന്നു. ഞാൻ ഇല്ലാത്തപ്പോൾ കാഴ്ച്ചയുമില്ല .ഞാൻ ജാഗ്രത്തിലെ ഈ ലോകത്തിൽ ഉള്ളപ്പോൾ ഇവിടുത്തെ സൃഷ്ടിക്കപെട്ട കാഴ്ച്ചകളും ഞാൻ സ്വപ്നത്തിൽ നിൽക്കുമ്പോൾ അവിടെ സൃഷ്ടിക്കപെട്ട കാഴ്ചകളും ആഴത്തിലുള്ള ഉറക്കത്തിൽ കാഴ്ചകൾ ഒന്നുമില്ലാതിരിക്കുംപോഴും "ഞാൻ" എന്നത് എല്ലായിടവും പൊതുവായി നിലനിൽക്കുന്നു .ആ രീതിയിൽ പ്രപഞ്ചത്തിന്റെ വികാസവും ലയനവും സ്വന്തം കെന്ദ്രബിന്ദുവായ അവബോധം തന്നെയാണ് എന്നത് സാധകനു വെളിവാകുന്നു..
ദിനവും രാവിലെ നമ്മുടെ ആവബോധ ബ്രഹ്മൻ ഇത്തരത്തിൽ സൃഷ്ടി തുടങ്ങുന്നു .അതായത് പ്രഭാതത്തിൽ നമ്മുടെ ബോധം ആഴത്തിലുള്ള ഉറക്കത്തിൽനിന്നും മുകളിലുള്ള സ്വപ്നലോകത്തിലേക്കും അവിടെനിന്നും ബോധം ഇന്ദ്രിയങ്ങളിലൂടെ പുറത്തുചാടി ഈ കാണുന്ന ജാഗ്രത്ത് പ്രപഞ്ചത്തിലേക്കും വികസിക്കുന്നു..പകൽമുഴുവൻ ഇങ്ങനെ ലോകത്തെ അനുഭവിക്കുന്ന ജീവൻ രാത്രിയിൽ ഇത്തരത്തിൽ തിരികെ ആത്മ ബിന്ദുവിലേക്ക് ചുരുങ്ങുന്നു.ഇതിനിടക്ക്‌ ബോധം കെട്ടാലോ മരിച്ചാലോ ബോധം ഇത്തരത്തിൽ വേഗം ആത്മ ബിന്ദു സ്ഥാനത്ത് (അബോധകരമായി) തിരികെ വരുന്നു.ഇതിനിടയിൽ ഞാൻ " എന്നബോധം സ്വപ്നത്തിൽ നിലകൊള്ളുമ്പോൾ ,സ്വപ്നത്തിലെ കടുവയും അത് ഓടിക്കുന്ന നമ്മളും ഒന്നാണെന്ന് വിവരമുള്ളവർ ആരെങ്കിലും ഉള്ളില്കയറി നമ്മോടു പറഞ്ഞാലും നമുക്കത് വിശ്വസിക്കാൻ കഴിയില്ല.അത്രയ്ക്ക് അത് സത്യമായി കാണപ്പെടും.മാത്രമല്ല ആ പറയുന്നവർക്കായി നാം ഒരു വിഷകൂട്ടു തയാറാകുന്ന തിരക്കിലായിരിക്കും.അതുപോലെതന്നെ ഈ പ്രപഞ്ചമാകുന്ന ജാഗ്രത്ത്തിൽ ബോധം നിലകൊള്ളുമ്പോൾ (ഉണർന്നിരിക്കുമ്പോൾ )
ബോധവാന്മാരായ ഋഷീശ്വരന്മാർ നീയും ഞാനും ഒന്നാണെന്നും ഇതെല്ലാം ശരീരമില്ലാത്ത ഒരു "ഞാൻ "കാണുന്ന സ്വപ്നമാണെന്നും (മായ) നീ ഒരു വലിയ ഉറക്കത്തിലാണെന്നും പറഞ്ഞാൽ അതും നമുക്ക് ഒട്ടുംതന്നെ വിശ്വസിക്കാൻ കഴിയില്ലെന്ന് മാത്രമല്ല പഴഞ്ചന്മാരായ ഭ്രാന്തന്മാരെന്നു മുദ്രകുത്തി അവർക്കായി ഒന്നാന്തരം ഒരു മരകുരിശു തയാറാക്കുകയും ചെയ്യും.അതിനാൽ പൂർവികരുടെ വാക്കുകളെ ഉൾക്കൊണ്ടുകൊണ്ടുള്ള ഈ പ്രാര്ത്ഥനയും നമ്മെ വിനീതനാക്കി സത്യത്തിലേക്ക് അടുപ്പിക്കുന്നു.

--SREE
തുടരും...
Read more on Blog-
http://daivadasakamgurudevan.blogspot.in/

http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625//



No comments:

Post a Comment